പാലക്കാട് ഐഐടിയിൽ എം.ടെക് പ്രവേശനം: ഏപ്രിൽ 30നകം അപേക്ഷിക്കണം

By Web TeamFirst Published Apr 12, 2021, 9:43 AM IST
Highlights

അപേക്ഷകൾ ഏപ്രിൽ 30നകം https://pgadmit.iitpkd.ac.in വഴി സമർപ്പിക്കണം. വിശദവിവരങ്ങളും കോഴ്സുകളും https://iitpkd.ac.in വഴി അറിയാം.

പാലക്കാട്‌: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് ക്യാമ്പസിൽ എം.ടെക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
അപേക്ഷകൾ ഏപ്രിൽ 30നകം https://pgadmit.iitpkd.ac.in വഴി സമർപ്പിക്കണം. വിശദവിവരങ്ങളും കോഴ്സുകളും https://iitpkd.ac.in വഴി അറിയാം.

എം.ടെക് സ്പെഷ്യലൈസേഷനും ഡിസിപ്ലിനും അപേക്ഷിക്കാൻ 

ജിയോടെക്നിക്കൽ എൻജിനിയറിങ് (സിവിൽ), മാനുഫാക്ചറിങ് ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ് (മെക്കാനിക്കൽ), ഡേറ്റ സയൻസ് (മൾട്ടി ഡിസിപ്ലിനറി), സിസ്റ്റം ഓൺ ചിപ്പ് ഡിസൈൻ (ഇലക്ട്രിക്കൽ/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്), കംപ്യൂട്ടിങ് ആൻഡ് മാത്തമാറ്റിക്സ് (മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്), പവർ ഇലക്ട്രോണിക്സ് ആൻഡ് പവർ സിസ്റ്റംസ് (ഇലക്ട്രിക്കൽ) സിവിൽ, മെക്കാനിക്കൽ, പ്രൊഡക്ഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, അഗ്രിക്കൾച്ചറൽ, ഏറോസ്പേസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ എൻജിനിയറിങ് ശാഖകളിലെ യു.ജി. ബിരുദക്കാർ, മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷണൽ റിസർച്ച്, ഫിസിക്സ് (അസ്ട്രോഫിസിക്സ്, ആസ്ട്രോണമി, സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സ് ആൻഡ് കണ്ടൻസ്ഡ് മാറ്റർ, ക്വാണ്ടം ഇൻഫർമേഷൻ ആൻഡ് ക്വാണ്ടം മെനി-ബോഡി തിയറി എന്നിവയിലൊന്നിൽ പ്രോജക്ട്/കോഴ്സ് ചെയ്തിരിക്കണം) എന്നീ മാസ്റ്റേഴ്സ് ബിരുദധാരികൾ എന്നിവർക്ക് വിവിധ പ്രോഗ്രാമുകളിലായി അപേക്ഷിക്കാം.

click me!