ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളേജുകളില്‍ എം.ടെക് പ്രവേശനം

Web Desk   | Asianet News
Published : Sep 28, 2021, 09:59 AM IST
ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളേജുകളില്‍ എം.ടെക് പ്രവേശനം

Synopsis

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ എം ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഐ. എച്ച്. ആര്‍. ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, എറണാകുളം (04842575370, 8547005097), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍ (04792454125, 8547005032,), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി (04762665935, 8547005036,), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേര്‍ത്തല (04782552714,8547005038,), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (04692678983, 8547005034,) എന്നിവിടങ്ങളില്‍ എം.ടെക് കോഴ്‌സുകളിലെ സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
  
www.ihrd.kerala.gov.in/mtech എന്ന വെബ്‌സൈറ്റിലൂടെയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ ആറിന് വൈകിട്ട് നാല് മണി. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 600 രൂപയുടെ (എസ്.സി/എസ്.ടിക്ക് 300രൂപ) രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ ഓണ്‍ലൈനായി ഒക്ടോബര്‍ എട്ടിന് വൈകിട്ട് നാല് മണിക്ക് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിവരങ്ങള്‍  www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്ഡി പ്രവേശനം; 13 ഒഴിവുകള്‍, അവസാന തീയതി ഫെബ്രുവരി എട്ട്
കെ.എസ്.ആര്‍.ടി.സിയില്‍ അവസരം; ആകെ 146 ഒഴിവുകൾ, യോ​ഗ്യത, പ്രായം, വിശ​ദവിവരങ്ങൾ അറിയാം