മലബാർ ദേവസ്വം ക്ലർക്ക് ഒ.എം.ആർ പരീക്ഷ 29ന്; അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ

Web Desk   | Asianet News
Published : Aug 18, 2021, 10:19 AM IST
മലബാർ ദേവസ്വം ക്ലർക്ക് ഒ.എം.ആർ പരീക്ഷ 29ന്; അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ

Synopsis

പരീക്ഷയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ളവർ) സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാതിയതിയ്ക്ക് ഏഴു ദിവസം മുൻപെങ്കിലും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ അറിയിക്കണം. 

തിരുവനന്തപുരം:  മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് തസ്തികയിലേയ്ക്ക് (നേരിട്ടുള്ള നിയമനം വഴിയും തസ്തികമാറ്റം വഴിയും) നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കായി (കാറ്റഗറി നമ്പർ: 41/20 & 42/20) എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒരു ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

പരീക്ഷയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ളവർ) സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാതിയതിയ്ക്ക് ഏഴു ദിവസം മുൻപെങ്കിലും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ അറിയിക്കണം. പരിക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനൊപ്പം 'എഴുതുവാൻ ബുദ്ധിമുട്ടുണ്ട്' എന്ന് കാണിച്ച്  ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ്, ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാർക്ക് മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുകയുള്ളൂ.

പരീക്ഷയിൽ പങ്കെടുക്കുന്നവരിൽ കോവിഡ് ബാധിതരോ, ക്വാറന്റീനിൽ കഴിയുന്നവരോ കണ്ടെയിൻമെന്റ് സോണിൽ നിന്നുള്ളവരോ അന്യസംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ വന്നവരോ ഉണ്ടെങ്കിൽ വിവരം പരീക്ഷയ്ക്ക് രണ്ടു ദിവസം മുൻപ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിലോ (kdrbtvm@gmail.com) ഫോണോ വഴി അറിയിക്കണം. കോവിഡ് പോസിറ്റീവായ ഉദ്യോഗാർഥികൾ പ്രത്യേക വാഹനത്തിൽ എത്തിയാലേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട രേഖകൾ, കോവിഡ് പോസിറ്റീവ് ആയവർക്കുള്ള നിർദ്ദേശങ്ങൾ ഇവ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍