എം.സി.എ. കോഴ്‌സ് പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 20

Published : Jul 14, 2020, 04:05 PM IST
എം.സി.എ. കോഴ്‌സ് പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 20

Synopsis

ജൂലായ് 25-ന് രാവിലെ 10.30 മുതല്‍ 12.30വരെ പ്രവേശന പരീക്ഷ നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

തിരുവനന്തപുരം: കേരളത്തില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ എം.സി.എ. (മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ടുവര്‍ഷമാണ് കോഴ്സ്. ബി.സി.എ./കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ബി.എ./ബി.എസ്സി./ബി.കോം. ബിരുദം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ, അഥവാ ബിരുദതലത്തില്‍ മാത്തമാറ്റിക്കല്‍ സയന്‍സ് (മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്) പഠിച്ച് 50 ശതമാനം മാര്‍ക്കോടെ വിജയിക്കണം. 

സംവരണ വിഭാഗക്കാര്‍ 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 2020-'21 അധ്യയനവര്‍ഷത്തില്‍ ബ്രിഡ്ജ് കോഴ്സ് നടത്താന്‍ സാധിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ കെ.ടി.യു. പ്രകാരമുള്ള ഒരു ഓണ്‍ലൈന്‍ മൂക് കോഴ്സില്‍ എം.സി.എ. കോഴ്സിന്റെ പഠന കാലയളവില്‍ പ്രാവീണ്യം നേടേണ്ടതാണ്. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ജൂലായ് 25-ന് രാവിലെ 10.30 മുതല്‍ 12.30വരെ പ്രവേശന പരീക്ഷ നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ്, ജനറല്‍ നോളേജ് എന്നീ മേഖലകളില്‍നിന്നും ഒബ്ജക്ടീവ് മാതൃകയിലാകും പരീക്ഷ. http://lbscentre.kerala.gov.in/ വഴി ജൂലായ് 20 വരെ അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ പാസ്വേഡും രജിസ്ട്രേഷന്‍ ഐ.ഡി.യും രഹസ്യമായി സൂക്ഷിക്കണം. അപേക്ഷാഫോമിന്റെ പകര്‍പ്പ് എല്‍.ബി.എസ്. സെന്ററിലേക്ക് അയക്കേണ്ടതില്ല.

PREV
click me!

Recommended Stories

സൈബർ സുരക്ഷാ മേഖലയിൽ സൗജന്യ പരിശീലനവുമായി ഐസിടി അക്കാദമിയും എസ്.ടി.പി.ഐയും
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; മാതൃഭാഷയിൽ പരീക്ഷയെഴുതാൻ അവസരമെന്ന് മന്ത്രി റോജി എം. ജോൺ