തിരുവനന്തപുരത്ത് മെഗാ തൊഴിൽ മേള; ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

Published : Jan 12, 2026, 04:44 PM IST
job fair

Synopsis

https://privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റ് വഴി തൊഴിൽദായകർക്കും, ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല 'നിയുക്തി മെഗാ തൊഴിൽ മേള 2025-26' പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി നിരവധി ഒഴിവുകളുണ്ട്.

https://privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റ് വഴി തൊഴിൽദായകർക്കും, ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ), 9496443878 (പത്തനംതിട്ട).

PREV
Read more Articles on
click me!

Recommended Stories

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി