എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പുതുക്കിയ തിയതി പിന്നീട്; മറ്റ് അറിയിപ്പുകള്‍

Web Desk   | Asianet News
Published : Mar 06, 2021, 09:42 AM IST
എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പുതുക്കിയ തിയതി പിന്നീട്; മറ്റ് അറിയിപ്പുകള്‍

Synopsis

എം.ജി സര്‍വകലാശാല നാളെ (06/03/20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കോട്ടയം: എം.ജി സര്‍വകലാശാല നാളെ (06/03/20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം – റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), പത്താം സെമസ്റ്റർ ബി.എ./ ബി.കോം./ ബി.ബി.എ. – എൽ.എൽ.ബി. (പഞ്ചവത്സരം – സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) കോമൺ ജനുവരി 2021 പരീക്ഷകളുടെ വൈവാവോസി മാർച്ച് 15 മുതൽ 22 വരെ എറണാകുളം ഗവൺമെന്റ് ലോ കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷ
മാർച്ച് 19 മുതൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. എം.എൽ.ടി. (2008ന് മുമ്പുള്ള അഡ്മിഷൻ സ്‌പെഷൽ മേഴ്‌സി ചാൻസ് – അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ സീപാസ് (എസ്.എം.ഇ.) ഗാന്ധിനഗർ സെന്ററിൽ പരീക്ഷയെഴുതണം.
2. മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി/ലേണിംഗ് ഡിസെബിലിറ്റി – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ മാർച്ച് 23 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് ഒൻപതുവരെയും 525 രൂപ പിഴയോടെ മാർച്ച് 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 12 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം
2019 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.സി.എ. റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!