പരീക്ഷകൾ, പരീക്ഷാഫലം, സീറ്റൊഴിവ്: എംജി സർവകലാശാല വാർത്തകൾ

By Web TeamFirst Published Apr 13, 2021, 9:04 AM IST
Highlights

മഹാത്മാഗാന്ധി സർവകലാശാലയിൽ 2021-23 അധ്യയനവർഷം എം.ടെക് ഇൻ നാനോസയൻസ് ആന്റ് നാനോ ടെക്നോളജി പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ 2021-23 അധ്യയനവർഷം എം.ടെക് ഇൻ നാനോസയൻസ് ആന്റ് നാനോ ടെക്നോളജി പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി ഏപ്രിൽ 15ന് രാവിലെ 11ന് എഡി. എ11 സെക്ഷനിൽ എത്തണം. വിശദവിവരത്തിന് വെബ്സൈറ്റ്: www.mgu.ac.in

പരീക്ഷാഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാതീയതി

സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിലെ ഒന്നാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആന്റ് ഹ്യൂമൻ റൈറ്റ്സ് ആന്റ് പബ്ലിക് പോളിസി ആന്റ് ഗവേണൻസ് പരീക്ഷകൾ ഏപ്രിൽ 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 15 വരെയും 710 രൂപ പിഴയോടെ ഏപ്രിൽ 16 വരെയും 1160 രൂപ സൂപ്പർഫൈനോടെ ഏപ്രിൽ 19 വരെയും അപേക്ഷിക്കാം.

പരീക്ഷകൾ ഏപ്രിൽ 23 മുതൽ

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.ഫിൽ എക്സ്റ്റേണൽ (സി.എസ്.എസ്.) 2019-20 പരീക്ഷകൾ ഏപ്രിൽ 23 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 20 വരെയും പിഴയോടെ ഏപ്രിൽ 21 വരെയും സൂപ്പർഫൈനോടെ ഏപ്രിൽ 22 വരെയും അപേക്ഷിക്കാം.

click me!