സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനം; നാരി ശക്തി പുരസ്‌കാരത്തിന് ഓൺലൈനായി 31 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jan 30, 2021, 09:01 AM IST
സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനം; നാരി ശക്തി പുരസ്‌കാരത്തിന് ഓൺലൈനായി 31 വരെ  അപേക്ഷിക്കാം

Synopsis

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി  http://narishaktipuraskar.wcd.gov.in ൽ ഓൺലൈനായി 31 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ശാക്തീകരണത്തിനുമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കേന്ദ്ര സർക്കാർ നൽകുന്ന നാരിശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനും, സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ഗ്രൂപ്പുകൾ എന്നിവയ്ക്കും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ധീരമായി പ്രവർത്തിച്ചിട്ടുള്ളതും സ്ത്രീകളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനുമായി അസാധാരണ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വനിതകൾക്കുമാണ് അവാർഡ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി  http://narishaktipuraskar.wcd.gov.in ൽ ഓൺലൈനായി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:www.narishaktipuruskar.wcd.gov.in.

2020 ലെ നാരിശക്തി പുരസ്‌കാരം കേരളത്തിലെ രണ്ട് മുത്തശ്ശിമാര്‍ക്കാണ് ലഭിച്ചത്. സാക്ഷരത മിഷനിലൂടെ അക്ഷരങ്ങളെ കൈപ്പിടിയിലാക്കിയ 96 കാരി കാര്‍ത്യായനി അമ്മയ്ക്കും 105 കാരി ഭഗീരഥി അമ്മയ്ക്കും. വനിത ദിനമായ മാര്‍ച്ച് 8 നാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദായിരിക്കും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു