ഗ്രാമവികസന കമ്മീഷണറേറ്റിൽ നാഷണൽ റർബൻ മിഷൻ പദ്ധതി യംഗ് പ്രൊഫഷണൽ: അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Jun 12, 2021, 04:31 PM IST
ഗ്രാമവികസന കമ്മീഷണറേറ്റിൽ നാഷണൽ റർബൻ മിഷൻ പദ്ധതി യംഗ് പ്രൊഫഷണൽ: അപേക്ഷ ക്ഷണിച്ചു

Synopsis

മാനേജ്‌മെന്റ്/റൂറൽ ഡെവലപ്‌മെന്റ്/എം.എസ്.ഡബ്ലിയൂ/എന്നീ വിഷയങ്ങളിലെ പ്രൊഫഷണൽ ബിരുദം, റൂറൽ ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.   

തിരുവനന്തപുരം: നന്തൻകോട് സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മീഷണറേറ്റിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയിലേക്ക് യംഗ് പ്രൊഫഷണൽ ആവശ്യമുണ്ട്. മാനേജ്‌മെന്റ്/റൂറൽ ഡെവലപ്‌മെന്റ്/എം.എസ്.ഡബ്ലിയൂ/എന്നീ വിഷയങ്ങളിലെ പ്രൊഫഷണൽ ബിരുദം, റൂറൽ ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 

കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഇതേതരത്തിലുള്ള ജോലികൾ കൈകാര്യം ചെയ്ത് 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. ജോലിചെയ്യുന്ന കാലയളവിൽ പ്രതിമാസ വേതനമായി 40,000 രൂപ ലഭിക്കും. വിശദവിവരങ്ങൾ www.rdd.lsgkerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ജൂൺ 19ന് വൈകിട്ട് 5 മണിക്ക് മുമ്പ് തിരുവനന്തപുരം നന്തൻകോട് സ്വരാജ് ഭവനിലെ ഗ്രാമവികസന കമ്മീഷണറേറ്റിൽ ലഭ്യമാക്കണം.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ