Latest Videos

മികച്ച അധ്യാപകർക്കുള്ള 2020 ലെ ദേശീയ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Jun 17, 2020, 4:01 PM IST
Highlights

ജില്ലാ, സംസ്ഥാന തലങ്ങളിലെ സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് അപേക്ഷകൾ ദേശീയ ജൂറിക്കു മുന്നിലെത്തുക. 


ദില്ലി: അധ്യാപകർക്കുള്ള 2020ലെ ദേശീയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. താത്പര്യമുള്ള അധ്യാപകർക്ക് ജൂലൈ 6 വരെ അപേക്ഷ സമർപ്പിക്കാം. സ്കൂൾ അധ്യാപകർക്കും സ്കൂൾ മേധാവികൾക്കും അപേക്ഷിക്കാം. വർഷം തോറുമുള്ള​ അധ്യാപക ദിനത്തോട് അനുബന്ധിച്ചാണ് അധ്യാപകർക്കുള്ള ദേശീയ അവാർഡുകൾ നൽകുന്നത്. സാധാരണയായി വിരമിച്ച അധ്യാപകരെ അവാർഡിനായി പരി​ഗണിക്കാറില്ല. 

രണ്ട് ഘട്ടങ്ങളിലെ വിലയിരുത്തലിന്  ശേഷമായിരിക്കും അധ്യാപകരെ അവാർഡിനായി തെര‍ഞ്ഞെടുക്കുക. വസ്തുനിഷ്ഠമായും പ്രകടനത്തിന്റ അടിസ്ഥാനത്തിലുമായിരിക്കും ഈ വിലയിരുത്തലുകൾ. അപേക്ഷകൾ വെബ്പോർട്ടലിൽ ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. ജില്ലയിൽ നിന്നുള്ള കമ്മിറ്റി തെരഞ്ഞെടുക്കുന്ന മൂന്ന് പേരെ  സംസ്ഥാനതലത്തിലേക്ക് നാമനിർദ്ദശം നടത്തും. സംസ്ഥാന കമ്മറ്റി അധ്യാപകരിലെ മികച്ച വ്യക്തികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര കമ്മറ്റി മുമ്പാകെ ഇവരെ നിർദ്ദേശിക്കും. ജില്ലാ, സംസ്ഥാന തലങ്ങളിലെ സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് അപേക്ഷകൾ ദേശീയ ജൂറിക്കു മുന്നിലെത്തുക. വിവിധ സംസ്ഥാനങ്ങൾക്കു നൽകാവുന്ന പരമാവധി നാമനിർദേശങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

click me!