എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടും ജോലി കിട്ടിയില്ലേ? നവജീവന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

By Web TeamFirst Published Jan 2, 2021, 1:35 PM IST
Highlights

വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 50000 രൂപയാണ് വായ്പാ തുക. 25 ശതമാനം സബ്‌സിഡി ലഭിക്കും. 

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65 ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരൻമാർക്ക്  വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച സ്വയംതൊഴില്‍ പദ്ധതിയിലേക്ക് (നവജീവന്‍) അപേക്ഷിക്കാം. ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 50000 രൂപയാണ് വായ്പാ തുക. 25 ശതമാനം സബ്‌സിഡി ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിലവില്‍ രജിസ്‌ട്രേഷന്‍ പുതുക്കി വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

click me!