മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴില്‍ വായ്പ; നവജീവൻ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

Published : Jan 05, 2021, 10:05 AM IST
മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴില്‍ വായ്പ; നവജീവൻ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

വായ്പ പരിധി 50,000 രൂപ വരെ. സബ്‌സിഡി വായ്പയുടെ 25 ശതമാനം, പരമാവധി 12500 രൂപ വരെ. 

കൊച്ചി: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പിലാക്കുന്ന നവജീവന്‍ സ്വയം തൊഴില്‍ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നിലവിലുളള 50-65 പ്രായപരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വായ്പ പരിധി 50,000 രൂപ വരെ. സബ്‌സിഡി വായ്പയുടെ 25 ശതമാനം, പരമാവധി 12500 രൂപ വരെ. അപേക്ഷ ഫോറങ്ങള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ലഭിക്കും. വകുപ്പിന്റെ www.employment.kerala.gov.in വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458.
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു