നവോദയ പ്രവേശന പരീക്ഷ ഫെബ്രുവരി 24 ന്: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Jan 29, 2021, 01:19 PM IST
നവോദയ പ്രവേശന പരീക്ഷ ഫെബ്രുവരി 24 ന്: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

Synopsis

ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയിൽ മാത്‍സ്, ജനറൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ നിന്നാവും ചോദ്യങ്ങളുണ്ടാവുക.

ദില്ലി: ഒൻപതാം ക്ലാസ് പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ജവഹർ നവോദയ വിദ്യാലയം. navodaya.gov.in, nvsadmissionclassnine.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഫെബ്രുവരി 24 നാണ് നവോദയ പ്രവേശന പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.

ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയിൽ മാത്‍സ്, ജനറൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ നിന്നാവും ചോദ്യങ്ങളുണ്ടാവുക. രണ്ടര മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. പരീക്ഷ പാസാകുന്ന വിദ്യാർഥികൾക്ക് രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 646 നവോദയ വിദ്യാലയങ്ങളിലും പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് navodaya.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു