എന്‍.ഡി.എ. ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷ സെപ്റ്റംബര്‍ ആറിന്; പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം

By Web TeamFirst Published Jun 25, 2020, 11:59 AM IST
Highlights

 പരിശീലനസമയത്ത് 56,100 രൂപ സ്‌റ്റൈപ്പെന്‍ഡായി ലഭിക്കും. പ്ലസ്ടുവാണ് എന്‍.ഡി.എ.യുടെ കരസേനാ വിഭാഗത്തിലേക്കുള്ള യോഗ്യത. 


ദില്ലി: നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷ (രണ്ട്) യ്ക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 413 ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ ആറിനാണ് പരീക്ഷ നടക്കുന്നത്. പരിശീലനസമയത്ത് 56,100 രൂപ സ്‌റ്റൈപ്പെന്‍ഡായി ലഭിക്കും. പ്ലസ്ടുവാണ് എന്‍.ഡി.എ.യുടെ കരസേനാ വിഭാഗത്തിലേക്കുള്ള യോഗ്യത. വ്യോമസേന, നാവികസേന എന്നീ വിഭാഗങ്ങളിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള യോഗ്യത ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളോടു കൂടിയ പ്ലസ് ടുവാണ്. 2002 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. 

മാത്തമാറ്റിക്‌സ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ രണ്ട് വിഷയങ്ങളിലാണ് പരീക്ഷയുണ്ടാകുക. മാത്തമാറ്റിക്‌സിന് 300 മാര്‍ക്കിന്റെയും ജനറല്‍ എബിലിറ്റി ടെസ്റ്റിന് 600 മാര്‍ക്കിന്റെയും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാകുക. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. കട്ട് ഓഫ് മാര്‍ക്കിന് മുകളില്‍ നേടുന്നവര്‍ക്ക് ഇന്റലിജന്‍സ് ആന്‍ഡ് പേഴ്‌സണാലിറ്റി ടെസ്റ്റ് ഉണ്ടാകും. 
വിശദ വിവരങ്ങള്‍ക്ക് www.upsconline.nic.in സന്ദര്‍ശിക്കുക. അവസാന തീയതി: ജൂലായ് ആറ്.

click me!