
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ ന്യൂ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ എട്ട് വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധിയില്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്കുകള്‍, ഫോട്ടോ ജേര്‍ണലിസം, വീഡിയോ തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. അവസാന തീയതി മാര്‍ച്ച് ഏഴ്. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484 2422275, 2422068, 9388959192
READ MORE: പരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസിൽ ജോലി, 21,413 ഒഴിവുകൾ; ശമ്പളം, പ്രായപരിധി..വിശദ വിവരങ്ങൾ ഇതാ