ജലസേചനവകുപ്പ് ഓവര്‍സിയര്‍, വനിതാ ശിശു വികസന വകുപ്പില്‍ കെയര്‍ടേക്കര്‍; 51 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം ഉടൻ

Web Desk   | Asianet News
Published : Nov 10, 2020, 05:38 PM IST
ജലസേചനവകുപ്പ് ഓവര്‍സിയര്‍, വനിതാ ശിശു വികസന വകുപ്പില്‍  കെയര്‍ടേക്കര്‍; 51 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം ഉടൻ

Synopsis

ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ റീഡര്‍, കോഴിക്കോട് ആരോഗ്യവകുപ്പില്‍ ഇലക്ട്രിക്കല്‍ വൈന്‍ഡര്‍ എന്നിവയ്ക്ക് സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.


തിരുവനന്തപുരം: 51 തസ്തികകളിലേക്ക് കൂടി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി. തീരുമാനം. ജലസേചനവകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് ഒന്ന്, വനിതാ ശിശു വികസന വകുപ്പില്‍  കെയര്‍ടേക്കര്‍ എന്നീ തസ്തികകളിലേക്കും കെ.എസ്.എഫ്.ഇ.യിലെ പാര്‍ട് ടൈം ജീവനക്കാരില്‍നിന്ന് പ്യൂണ്‍/വാച്ച്മാന്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിനും വിജ്ഞാപനം പ്രസിദ്ധീകരിക്കും.

ഗ്രാമവികസനവകുപ്പില്‍ അഗ്രികള്‍ച്ചര്‍ ലക്ചറര്‍, കേരള സെറാമിക്‌സില്‍ മൈന്‍സ്മേറ്റ് തസ്തികകളില്‍ അഭിമുഖം നടത്തും. ഫുഡ് സേഫ്റ്റി ഓഫീസര്‍, വിവിധ ജില്ലകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പ്ലാനിങ് ബോര്‍ഡില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ റീഡര്‍, കോഴിക്കോട് ആരോഗ്യവകുപ്പില്‍ ഇലക്ട്രിക്കല്‍ വൈന്‍ഡര്‍ എന്നിവയ്ക്ക് സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി. 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!