അന്യ സംസ്ഥാനക്കാര്‍ക്ക് പിന്തുണയേകി പ്രത്യാശ പദ്ധതി: എൻ.ജി.ഒകൾക്ക് അപേക്ഷിക്കാം

Published : Dec 14, 2020, 03:20 PM IST
അന്യ സംസ്ഥാനക്കാര്‍ക്ക് പിന്തുണയേകി പ്രത്യാശ പദ്ധതി: എൻ.ജി.ഒകൾക്ക് അപേക്ഷിക്കാം

Synopsis

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.   


തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നേരിട്ടും എൻ.ജി.ഒകൾ മുഖേനയും നടത്തുന്ന ക്ഷേമ സ്ഥാപനങ്ങളിലെ മാനസികരോഗം ഭേദമായ അന്യസംസ്ഥാനക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്ന പ്രത്യാശ പദ്ധതിയുടെ നടത്തിപ്പിന് എൻ.ജി.ഒ കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 

ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാം നില, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ 30 നകം നിശ്ചിത പ്രൊഫോമ പ്രകാരം അപേക്ഷ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉണ്ടായിരിക്കണം. അപേക്ഷയുടെ ഒരു പകർപ്പ് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം.  അപേക്ഷയുടെ പുറം കവറിൽ  'Application for Prathyasa Project' എന്ന് രേഖപ്പെടുത്തണം.  വെബ്സൈറ്റ്: www.sid.kerala.gov.in.    

PREV
click me!

Recommended Stories

ജർമ്മൻ വിദ്യാർത്ഥികൾക്ക് ആതിഥ്യമരുളി ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ; അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കം
മിഡിൽ ഈസ്റ്റിലെ ലുലു​ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ നിരവധി ജോലി ഒഴിവുകൾ; അഭിമുഖം നവംബർ അഞ്ചിന് തൃശ്ശൂരിൽ