ഈ വർഷം പൊതുപ്രവേശന പരീക്ഷയില്ല: കേന്ദ്രസർവകലാശാല പ്രവേശനം പഴയ രീതിയിൽ

Web Desk   | Asianet News
Published : Jul 21, 2021, 01:47 PM IST
ഈ വർഷം പൊതുപ്രവേശന പരീക്ഷയില്ല: കേന്ദ്രസർവകലാശാല പ്രവേശനം പഴയ രീതിയിൽ

Synopsis

എന്നാൽ ഓരോ സർവകലാശാലകൾക്കും അവരുടെ പ്രവേശന നടപടി തുടരാം. രാജ്യത്തെ 45 കേന്ദ്രസർവകലാശാലകളിൽ പുതിയതായി നിലവിൽ വന്ന 14 സർവകലാശാലകൾ പ്രത്യേകമായി പ്രവേശനപരീക്ഷ നടത്തിയിരുന്നു. ഇത് പഴയപോലെ നടത്താം. 

ദില്ലി: കേന്ദ്രസർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഈ അധ്യയനവർഷത്തിൽ പൊതുപ്രവേശന പരീക്ഷ നടത്തില്ല. കോവിഡ് സാഹചര്യം പരിഗണിച്ചണിത്. എന്നാൽ ഓരോ സർവകലാശാലകൾക്കും അവരുടെ പ്രവേശന നടപടി തുടരാം. രാജ്യത്തെ 45 കേന്ദ്രസർവകലാശാലകളിൽ പുതിയതായി നിലവിൽ വന്ന 14 സർവകലാശാലകൾ പ്രത്യേകമായി പ്രവേശനപരീക്ഷ നടത്തിയിരുന്നു. ഇത് പഴയപോലെ നടത്താം. 

ഡൽഹി സർവകലാശാല അടക്കമുള്ള പല യൂണിവേഴ്സിറ്റികളും 12ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. മറ്റു സർവകലാശാലകൾക്ക് വേറെ പ്രവേശനരീതിയുണ്ട്. മുൻവർഷങ്ങളിലേതുപോലെ ഈ രീതികൾ ഈ വർഷവും തുടരും. രാജ്യത്തെ മുഴുവൻ സർവകലാശാലകൾക്കായി പൊതുവായി ഒരു പ്രവേശന പരീക്ഷ നടത്താൻ ഈ മാർച്ചിലാണ് തീരുമാനമെടുത്തത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!