കോളേജ് അധ്യാപകർക്ക് അവധിയില്ല; ഓൺലൈനായി ക്ലാസ്സുകളും പാഠ്യേതര പ്രവർത്തനങ്ങളും നടത്താൻ നിർദ്ദേശം

By Web TeamFirst Published Mar 14, 2020, 9:30 AM IST
Highlights

ഇതിന്റെ ഭാഗമായി ക്ലാസുകള്‍, അസൈന്‍മെന്റുകള്‍, ഇന്റേണല്‍ പരീക്ഷ തുടങ്ങിയവ ഓണ്‍ലൈനായി നടത്തും. ഇ-മെയില്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ വഴിയായിരിക്കും  അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുക. 


കോഴിക്കോട്: കൊറോണ് വൈറസ് ബാധ ഭീതിയെ തുടർന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുകയാണ് സർക്കാർ. ആരോഗ്യ വകുപ്പ് നിര്‍ദേശത്തെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ കോളേജുകള്‍ക്കും നിയന്ത്രിത അവധി നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകര്‍ക്ക് ഈ അവധി ബാധകമല്ല. അവര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് കോളേജ് വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ക്ലാസുകള്‍, അസൈന്‍മെന്റുകള്‍, ഇന്റേണല്‍ പരീക്ഷ തുടങ്ങിയവ ഓണ്‍ലൈനായി നടത്തും. ഇ-മെയില്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ വഴിയായിരിക്കും  അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുക. കൂടാതെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കോളേജിന്റെ വികസനോന്മുഖ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാൻ അധ്യാപകർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് അവധി നൽകിയെങ്കിലും ജീവനക്കാർക്ക് ഇത് ബാധകമല്ലെന്ന് മുമ്പ് തന്നെ അറിയിപ്പ് നൽകിയിരുന്നു. ഹോസ്റ്റലുകൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് വിവിധ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിം​ഗ് സംവിധാനവും നിർത്തലാക്കിയിരിക്കുകയാണ്. സർവ്വകലാശാല പരീക്ഷകൾ ആദ്യം നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്നും അറിയിപ്പുണ്ട്. 

click me!