
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലെ എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂർ (8547005032, 0479-2454125), അടൂർ(8547005100, 0473-4231995), കരുനാഗപ്പള്ളി(8547005036, 0476-2665935), കല്ലൂപ്പാറ(8547005034, 0469-2678983), ചേർത്തല(8547005038, 0478-2552714) എന്നിവിടങ്ങളിലെ കോളേജുകളിലേക്കാണ് പ്രവേശനം.
അപേക്ഷ www.Ihrd.kerala.gov.in/enggnri ലോ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായോ സമർപ്പിക്കണം. ആഗസ്റ്റ് അഞ്ച് തീയതി വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ നൽകാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും ആയിരം രൂപയുടെ രജിസ്‌ട്രേഷൻ ഫീസും സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in. ഇ-മെയിൽ: ihrd.itd@gmail.com.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona