NTPC Recruitment : എൻ‍റ്റിപിസിയിൽ 177 ഒഴിവുകൾ; മാർച്ച് 15 അവസാന തീയതി

Web Desk   | Asianet News
Published : Feb 07, 2022, 12:28 PM IST
NTPC Recruitment : എൻ‍റ്റിപിസിയിൽ 177 ഒഴിവുകൾ; മാർച്ച് 15 അവസാന തീയതി

Synopsis

മൈനിം​ഗ് ഓവർമാൻ- 74 , മൈനിം​ഗ് സിർദാർ - 103 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. 

ദില്ലി: നാഷണൽ തെർമൽ പവർ കോർപറേഷനിൽ (NTPC) 177 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പദ്ധതികളിലായി മൈനിം​ഗ് ഓവർമാൻ, മൈനിം​ഗ് സിർദർ തസ്തികകളിലേക്കാണ് ഒഴിവുകൾ. താത്പര്യമുളള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ ntpc.co.in. വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2022 മാർച്ച് 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.  മൈനിം​ഗ് ഓവർമാൻ- 74 , മൈനിം​ഗ് സിർദാർ - 103 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. 

അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് മൈനിം​ഗ് എഞ്ചിനീയറിം​ഗിൽ ഡിപ്ലോമ നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. അഞ്ച് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പത്താം ക്ലാസ് യോ​ഗ്യതയും ഡിജിഎംസ് നൽകുന്ന സിർ​ദാർ സർട്ടിഫിക്കറ്റും ഉള്ളവർക്ക് മൈനിം​ഗ് സിർ‌ദാർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം. 

ഉദ്യോ​ഗാർത്ഥികൾ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മറ്റ് രീതിയിലുള്ള അപേക്ഷകൾ പരി​ഗണിക്കുന്നതല്ല. അപേക്ഷകർക്ക് കൃത്യമായ ഇമെയിൽ ഐഡി ഉണ്ടായിരിക്കണം. എഴുത്തുപരീക്ഷയുടെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രവർത്തിപരിചയവും വി​ദ്യാഭ്യാസ യോ​ഗ്യതയുമുള്ളവരെ എഴുത്തുപരീക്ഷക്ക് വിളിക്കും. അഡ്മിറ്റ് കാർഡ് ഇമെയിൽ വഴിയായിരിക്കും അയക്കുക. അപേക്ഷ നടപടികള്‌ ജനുവരി 24 മുതൽ ആരംഭിച്ചു. മാർച്ച് 15 ആണ് അപേക്ഷ അയക്കാനുളള അവസാന തീയതി. 

PREV
click me!

Recommended Stories

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റി