മാലിദ്വീപിൽ നഴ്സുമാർക്ക് നോർക്ക വഴി ഉടൻ നിയമനം

Published : Oct 13, 2020, 11:01 PM IST
മാലിദ്വീപിൽ നഴ്സുമാർക്ക് നോർക്ക വഴി ഉടൻ നിയമനം

Synopsis

 IELTSനു 5.5നു മുകളിൽ സ്കോർ നേടിയ നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാർക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം: മാലിദ്വീപിൽ നഴ്സുമാർക്ക് നോർക്ക വഴി ഉടൻ നിയമനം. മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ധ നഴ്സുമാരെ നോർക്ക മുഖാന്തരം ഉടൻ  തിരഞ്ഞെടുക്കുന്നു.  IELTSനു 5.5നു മുകളിൽ സ്കോർ നേടിയ നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാർക്ക് അപേക്ഷിക്കാം. 

ശമ്പളം   53,000 നും 67,000 രൂപയ്ക്കും  മധ്യേ. ഉയർന്ന പ്രായ പരിധി  45. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org വെബ്സൈറ്റ്  സന്ദർശിക്കുക . അവസാന തീയതി  ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക് ടോൾ  ഫ്രീ നമ്പരായ 1800 425 3939 ൽ  ബന്ധപ്പെടുക.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു