വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയിൽ ന്യൂട്രീഷ്യനിസ്റ്റ് നിയമനം

Published : Oct 31, 2020, 09:17 AM IST
വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയിൽ ന്യൂട്രീഷ്യനിസ്റ്റ് നിയമനം

Synopsis

തിരുവനന്തപുരം ജില്ലയിലെ വിവിധ എസ്.പി.സി/ ഐസി.ഡി.എസ് ഓഫീസുകളിൽ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.


തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ എസ്.പി.സി/ ഐസി.ഡി.എസ് ഓഫീസുകളിൽ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.സി ന്യൂട്രീഷ്യൻ/ഫുഡ് സയൻസ്/ഫുഡ് ആന്റ് ന്യൂട്രീഷ്യൻ ക്ലിനിക്/ന്യൂട്രീഷ്യൻ. ഹോസ്പിറ്റൽ എക്‌സ്പീരിയൻസ്/ഡയറ്റ് കൗൺസിലിംഗ്/ ന്യൂട്രീഷ്യണൽ അസസ്‌മെന്റ്/പ്രെഗ്‌നൻസി കൗൺസിലിംഗ്/ലാക്‌ടേഷൻ കൗൺസിലിംഗ്/തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയിൽ സെപ്തംബർ 30ന് ശേഷം ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. 

പ്രായപരിധി: 45 വയസ് (2020 ഒക്‌ടോബർ 31ന് 45 വയസ് കവിയാൻ പാടില്ല). അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം നവംബർ ആറിന് വൈകിട്ട് അഞ്ചിന് മുൻപ് ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ പൂജപ്പുര തിരുവനന്തപുരം-695012 (8330002311, 8330002360) എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും  https://rb.gy/diwynu  എന്ന ലിങ്ക് സന്ദർശിക്കുക.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു