റിസര്‍വ് ബാങ്കില്‍ 841 ഓഫീസ് അറ്റന്‍ഡന്റ്; തിരുവനന്തപുരത്ത് 26 ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 15 നകം

Web Desk   | Asianet News
Published : Mar 04, 2021, 08:45 AM IST
റിസര്‍വ് ബാങ്കില്‍ 841 ഓഫീസ് അറ്റന്‍ഡന്റ്; തിരുവനന്തപുരത്ത് 26 ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 15 നകം

Synopsis

അതത് സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയിലുള്ള അറിവാണ് ഭാഷാപരിജ്ഞാന പരീക്ഷയില്‍ അളക്കുക. 10940 രൂപയാണ് ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് 26 അടക്കം 841 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 15 നകം https://www.rbi.org.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. ഏപ്രില്‍ 9നും 10നും നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ഭാഷാപരിജ്ഞാനപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പിലുള്ള 120 ചോദ്യങ്ങളാണ് ആകെയുണ്ടാകുക. ഓണ്‍ലൈന്‍ പരീക്ഷയില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഭാഷാപരിജ്ഞാന പരീക്ഷയ്ക്ക് അര്‍ഹര്‍. അതത് സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയിലുള്ള അറിവാണ് ഭാഷാപരിജ്ഞാന പരീക്ഷയില്‍ അളക്കുക. 10940 രൂപയാണ് ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യോഗ്യത പത്താം ക്ലാസ്. 2021 ഫെബ്രുവരി ഒന്നിനുമുമ്പ് ബിരുദമോ അതിനുമുകളിലുള്ള യോഗ്യതകളോ നേടിയിരിക്കരുത്. അപേക്ഷിക്കുന്ന ഓഫീസ് പരിധിയിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. പ്രായം 18-25. 1996 ഫെബ്രുവരി രണ്ടിനും 2003 ഫെബ്രുവരി ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!