കൊല്ലം താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് കരാർ നിയമനം

By Web TeamFirst Published Sep 4, 2020, 8:15 AM IST
Highlights

നിയമനം കരാർ അടിസ്ഥാനത്തിൽ, താത്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതു വരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.


കൊല്ലം:  കൊല്ലം ജില്ലയിലെ താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 18,030 രൂപ. ഏഴാം ക്ലാസ് വിജയവും സർക്കാർ സർവീസിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 60 വയസ്സ്.

അപേക്ഷകർ തത്തുല്യ തസ്തികയിലോ, ഉയർന്ന തസ്തികകളിലോ കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉളളവരായിരിക്കണം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം ഉളളവർ, വിരമിച്ച കോടതി ജീവനക്കാർ എന്നിവർക്ക് നിയമനത്തിൽ മുൻഗണന നൽകും. നിയമനം കരാർ അടിസ്ഥാനത്തിൽ, താത്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതു വരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.

പേര്, ജനന തിയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻകാല സർവീസ് സംബന്ധമായ വിശദാംശങ്ങൾ, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷ തയ്യാറാക്കി  cjmklm@gmail.com ലേക്ക് അയയ്ക്കണം. പ്രായം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ 23ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

click me!