ബാങ്ക് ഓഫ് ഇന്ത്യയിൽ 20 ഓഫീസർ ഒഴിവുകൾ; ഡിസംബർ 21 ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം

By Web TeamFirst Published Dec 9, 2020, 8:39 AM IST
Highlights

അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. 

ദില്ലി: ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവുള്ള 20 ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofindia.co.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 20 സെക്യൂരിറ്റി ഓഫീസര്‍, ഫയര്‍ ഓഫീസര്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമുളളവർക്ക് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. 

മൂന്ന് മാസത്തില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് അല്ലെങ്കില്‍ ബിരുദത്തില്‍ ഇന്‍ഫർമേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ തത്തുല്യമായ വിഷയം പഠിച്ചിരിക്കണം. ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബി.ഇ (ഫയര്‍ എഞ്ചിനീയറിങ്) കോഴ്‌സ് പഠിച്ചിരിക്കണം. ഒഴിവുകളുടെ എണ്ണത്തിലും സംവരണ ഒഴിവുകളുടെ എണ്ണത്തിലും മാറ്റം വന്നേക്കാം. 

25 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം സെക്യൂരിറ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍. ഫയര്‍ ഓഫീസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 25 വയസും ഉയര്‍ന്ന പ്രായപരിധി 35 വയസുമാണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. 

ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 175 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡിസംബർ 21 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

click me!