സിബിഎസ്ഇയുടെ 11–ാം ക്ലാസിലെ ഒറ്റമകൾ സ്കോളർഷിപ്പിന് അപേക്ഷിക്കാം; ഡിസംബർ 10 വരെ

Web Desk   | Asianet News
Published : Nov 23, 2020, 11:36 AM IST
സിബിഎസ്ഇയുടെ 11–ാം ക്ലാസിലെ ഒറ്റമകൾ സ്കോളർഷിപ്പിന് അപേക്ഷിക്കാം; ഡിസംബർ 10 വരെ

Synopsis

പ്രിൻസിപ്പലിന്റെ മേലൊപ്പ്, സത്യവാങ്മൂലം, ബാങ്ക് അക്കൗണ്ട്, ഫോട്ടോ തുടങ്ങിയവ സംബന്ധിച്ച സൈറ്റിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം.

ദില്ലി: ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ മെറിറ്റ് സ്‌കോളർഷിപ്പാണിത്. ഒറ്റമകൾ എന്നാൽ ഏകസന്താനവും ആയിരിക്കണം. പക്ഷേ ഒരേ പ്രസവത്തിലുള്ള കുട്ടികളെ ഒറ്റമകൾ വിഭാഗത്തിലായി കരുതും. 2020ലെ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ 60 % മാർക്കോടെ ജയിച്ച്, ഇപ്പോൾ സിബിഎസ്‌ഇ 11ൽ പഠിക്കുന്നവർക്കു മാസം 500 രൂപ വീതം 2 വർഷം ലഭിക്കും. ഡിസംബർ 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും, 
 
പ്രതിമാസ ട്യൂഷൻ ഫീ 1500 രൂപ കവിയരുത്. എൻആർഐ വിദ്യാർഥികൾക്ക് 6000 രൂപ വരെയാകാം. അടുത്ത വർഷം ഇതു 10 % വരെ കൂടാം. വ്യവസ്‌ഥകൾ പാലിക്കുന്ന എല്ലാ കുട്ടികൾക്കും സഹായം കിട്ടും. മറ്റു സ്‌കോളർഷിപ്പുകളും വാങ്ങാം. അടുത്ത വർഷം സ്കോളർഷിപ് പുതുക്കണം. 11–ാം ക്ലാസിൽ 50 % മാർക്കു നേടുന്നവർക്കു സഹായം‌ തുടർന്നുകിട്ടും. പ്രിൻസിപ്പലിന്റെ മേലൊപ്പ്, സത്യവാങ്മൂലം, ബാങ്ക് അക്കൗണ്ട്, ഫോട്ടോ തുടങ്ങിയവ സംബന്ധിച്ച സൈറ്റിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. സ്കൂൾ ഓഫിസിൽനിന്ന്‌ ഇക്കാര്യങ്ങളിൽ സഹായം കിട്ടും.

PREV
click me!

Recommended Stories

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനോട് നോ പറഞ്ഞ് മുസറബാനി; മുസ്തഫിസുറിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍
മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ