ലോകത്തെ മികച്ച സർവ്വകലാശാലകളിലൊന്ന്, വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാല ഇന്ത്യയിൽ കാമ്പസ് ആരംഭിക്കുന്നു

Published : May 04, 2025, 01:15 PM IST
ലോകത്തെ മികച്ച സർവ്വകലാശാലകളിലൊന്ന്, വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാല ഇന്ത്യയിൽ കാമ്പസ് ആരംഭിക്കുന്നു

Synopsis

ഇന്ത്യയിൽ ഒന്നിലധികം കാമ്പസുകൾ സ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളിൽ ഒന്നായി റാങ്ക് ചെയ്യപ്പെട്ട വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാല ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കുന്നു. മുംബൈ ആയിരിക്കും പ്രധാന കേന്ദ്രം. ഇന്ത്യയിൽ ഒന്നിലധികം കാമ്പസുകൾ സ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതിനുള്ള അപേക്ഷ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന് ഇതിനോടകം തന്നെ സമർപ്പിച്ച് കഴിഞ്ഞു.  

ഇന്ത്യയിൽ ഒരു കാമ്പസ് സ്ഥാപിക്കുന്ന ആദ്യത്തെ ഓസ്‌ട്രേലിയൻ ഗ്രൂപ്പ് ഓഫ് എയ്റ്റ് (Go8) സർവകലാശാലയായി ഇതോടെ വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാല മാറും. കഴിഞ്ഞ ദിവസം ജിയോ വേൾഡ് സെന്ററിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ & എന്റർടൈൻമെന്റ് ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും യുഡബ്ല്യുഎ ചാൻസലർ ഡയാൻ സ്മിത്ത് ​ഗാൻഡർ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്നൊവേഷൻ ഇക്കോസിസ്റ്റം എന്ന ഇന്ത്യയുടെ സ്ഥാനം പ്രയോജനപ്പെടുത്തുക എന്നതാണ് യുഡബ്ല്യുഎ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലും കാമ്പസുകൾ സജ്ജീകരിക്കുന്നത് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ