PSC One Time Verification : തൃശൂർ ജില്ലയിലെ പി എസ് സി വൺ ടൈം വെരിഫിക്കേഷൻ ജൂൺ 7 മുതൽ

Published : Jun 04, 2022, 12:26 PM ISTUpdated : Jun 04, 2022, 12:42 PM IST
PSC One Time Verification :  തൃശൂർ ജില്ലയിലെ പി എസ് സി വൺ ടൈം വെരിഫിക്കേഷൻ ജൂൺ 7 മുതൽ

Synopsis

സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള  വൺ ടൈം വെരിഫിക്കേഷൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശൂർ ജില്ലാ ഓഫീസിൽ വെച്ച് ജൂൺ 07 മുതൽ 24 വരെയുള്ള തിയതികളിലായി നടത്തും. 

തൃശൂർ : തൃശൂർ ജില്ലയിലെ വിവിധ വകുപ്പുകളിൽ (Lower Division Clerk) ലോവർ ഡിവിഷൻ ക്ലാർക്ക് (ഡയറക്ട് ആന്റ് ബൈ ട്രാൻസ്ഫർ) തസ്തികയുടെ (കാറ്റഗറി നമ്പർ: 207/2019 & 208/19) (supplementary list) സാധ്യതാ പട്ടിക മെയ് 23ന് പ്രസിദ്ധീകരിച്ചു. ഈ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള  വൺ ടൈം വെരിഫിക്കേഷൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശൂർ ജില്ലാ ഓഫീസിൽ വെച്ച് ജൂൺ 07 മുതൽ 24 വരെയുള്ള തിയതികളിലായി നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് പ്രൊഫൈൽ മെസേജ്,  എസ്.എം.എസ്  മുഖേന ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്.

ഇന്ത്യൻ എയർഫോഴ്സ് ​ഗ്രൂപ്പ് സി സിവിലിയൻ തസ്തികളിൽ ഒഴിവ്

തസ്തികയ്ക്ക് ആവശ്യം വേണ്ടതായ യോഗ്യതകളുടെ സർട്ടിഫിക്കറ്റുകൾ  (പ്രായം, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ ഉൾപ്പെടെ) ജാതി/ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, സർവ്വീസ് സർട്ടിഫിക്കറ്റ്, ഫോം ഓഫ് റസീപ്റ്റ്, തിരിച്ചറിയൽ രേഖ)  എന്നിവ സ്കാൻ ചെയ്ത് കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് അപ്‌ലോഡ് ചെയ്യേണ്ടതും പ്രൊഫൈൽ മെസേജിൽ നിർദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശൂർ ജില്ലാ ഓഫീസിൽ അസൽ പ്രമാണങ്ങൾ സഹിതം ഹാജരാകേണ്ടതാണെന്നും ജില്ലാ ഓഫീസർ അറിയിച്ചു.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു