കോളേജുകളിൽ ഓൺലൈൻ ക്‌ളാസുകൾ ജൂൺ ഒന്നു മുതൽ; ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്‌ളാസ്

Published : May 29, 2021, 09:51 AM IST
കോളേജുകളിൽ ഓൺലൈൻ ക്‌ളാസുകൾ ജൂൺ ഒന്നു മുതൽ; ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്‌ളാസ്

Synopsis

വിദ്യാർത്ഥികൾക്കു കൂടി സൗകര്യപ്രദമായ രീതിയിൽ ക്‌ളാസുകൾ ക്രമീകരിക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണം. കോളേജിന്റെ ഓരോ ദിവസത്തെയും പ്രവർത്തനത്തിന് ആവശ്യമായ അത്യാവശ്യ ജീവനക്കാരുടെ സേവനം പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തിൽ നൽകും. രാവിലെ 8.30നും വൈകുന്നേരം 3.30നുമിടയിലായിരിക്കും ക്‌ളാസ്. എല്ലാ ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും ക്‌ളാസ് നടത്താനാണ് തീരുമാനം. 

വിദ്യാർത്ഥികൾക്കു കൂടി സൗകര്യപ്രദമായ രീതിയിൽ ക്‌ളാസുകൾ ക്രമീകരിക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണം. കോളേജിന്റെ ഓരോ ദിവസത്തെയും പ്രവർത്തനത്തിന് ആവശ്യമായ അത്യാവശ്യ ജീവനക്കാരുടെ സേവനം പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. കോവിഡ് നിയന്ത്രണത്തിന്റെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ ബദ്ധിമുട്ട് നേരിടുന്നവർ പ്രിൻസിപ്പലിനെ അറിയിക്കണം. ഇവർക്ക് വർക്ക് ഫ്രം ഹോം ആയി ക്‌ളാസ് എടുക്കാം.

അധ്യാപകർ ക്‌ളാസ് എടുത്തതു സംബന്ധിച്ച റിപ്പോർട്ട് ആഴ്ചയിൽ ഒരിക്കൽ വകുപ്പ് മേധാവികൾ പ്രിൻസിപ്പലിന് നൽകണം. ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കാനാവശ്യമായ സാങ്കേതിക സഹായം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വകുപ്പ് മേധാവികളുടെ പിന്തുണയോടെ സഹായം ലഭ്യമാക്കാൻ പ്രിൻസിപ്പൽമാർ മുൻകൈ എടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

13 വർഷത്തെ സേവനത്തിന് ശേഷം രാജി; അഭ്യൂഹങ്ങൾക്കിടെ കാരണം വെളിപ്പെടുത്തി ദിവ്യ മിത്തൽ ഐഎഎസ്
യുജിസി നെറ്റ് 2026: 84 വിഷയങ്ങളുടെ ഫൈനൽ ആ ആൻസർ കീ പ്രസിദ്ധീകരിച്ചു