ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ 2020 പരീക്ഷക്കുള്ള ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു

Published : Sep 14, 2020, 08:26 AM IST
ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ 2020 പരീക്ഷക്കുള്ള ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു

Synopsis

ജെ.ഇ.ഇ മെയിനി​െൻറ ഫലം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ നിർദിഷ്​ട മാർക്ക്​ നേടിയവർക്കാണ്​ അപേക്ഷിക്കാവുന്നത്​.  


ദില്ലി: ഐ.ഐ.ടികളിൽ പ്രവേ​ശനം ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ jeeadv.ac.in വെബ്​സൈറ്റിലൂടെ സെപ്റ്റംബർ 17നകം അപേക്ഷിക്കണം. ഫീസ് അട​ക്കാനുള്ള അവസാന തീയതി സെപ്​റ്റംബർ 18 ആണ്​. ജെ.ഇ.ഇ മെയിനി​െൻറ ഫലം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ നിർദിഷ്​ട മാർക്ക്​ നേടിയവർക്കാണ്​ അപേക്ഷിക്കാവുന്നത്​.

പൊതു റാങ്ക്​ലിസ്​റ്റിൽ 90.3765335 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ 70.2435518 ശതമാനവും ഒ.ബി.സിക്ക്​ 72.8887969 ശതമാനവും എസ്​​.സിക്ക്​ 50.1760245 ശതമാനവും എസ്​.ടി വിഭാഗത്തിന്​ 39.0696101 ശതമാനവുമാണ്​ കട്ട്​ഒാഫ്​ മാർക്ക്​. സെപ്​റ്റംബർ 27നാണ്​ പരീക്ഷ നടക്കുക. മൂന്ന്​ മണിക്കൂറാണ്​ ഒാരോ വിഷയങ്ങൾക്കും പരീക്ഷാസമയം. ഒക്​ടോബർ അഞ്ചിന്​ ഫലം പ്രഖ്യാപിക്കും.
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു