എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് അവസരം; ചാറ്റ് ബോട്ട് ചലഞ്ചുമായി സാങ്കേതിക സർവകലാശാല

Published : Nov 06, 2024, 10:32 PM IST
എൻജിനീയറിങ്  വിദ്യാർത്ഥികൾക്ക് അവസരം; ചാറ്റ് ബോട്ട് ചലഞ്ചുമായി സാങ്കേതിക സർവകലാശാല

Synopsis

കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രായോഗിക ചാറ്റ്‌ബോട്ട് നിർമ്മിക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ കോഡിങ് കഴിവുകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിലുള്ള പരിചയവും പരിശോധിക്കുകയാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം

തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഫെബ്രുവരിയിൽ  നടത്തുന്ന അന്തർദേശീയ കോൺഫെറെൻസിന്റെ ഭാഗമായി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കായി ചാറ്റ്‌ബോട്ട് ചലഞ്ച് സംഘടിപ്പിക്കുന്നു. 

കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രായോഗിക ചാറ്റ്‌ബോട്ട് നിർമ്മിക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ കോഡിങ് കഴിവുകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിലുള്ള പരിചയവും പരിശോധിക്കുകയാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം. ആറ് മണിക്കൂറാണ് ചാറ്റ്‌ബോട്ട് നിർമ്മിക്കാൻ വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഒരു ടീമിൽ നാല് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഫെബ്രുവരി 9 ന് നടക്കുന്ന മത്സരത്തിന് മാർ തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് വേദിയാകും. രജിസ്ട്രേഷന് കോൺഫറൻസ് വെബ്സൈറ്റ് /www.etis-2025.org സന്ദർശിക്കുക.

നിങ്ങളുടെ മക്കൾ ഈ സ്കോളർഷിപ്പുകൾക്ക് അർഹരാണോ? അതെയെങ്കിൽ വേ​ഗം അപേക്ഷിക്കാം; വിശദാംശങ്ങളിവയാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റി