പ്ലസ്ടുക്കാര്‍ക്ക് കരസേനയില്‍ അവസരം; ലെഫ്റ്റനന്റ് റാങ്കില്‍ നിയമനം

Web Desk   | Asianet News
Published : Aug 20, 2020, 08:50 AM IST
പ്ലസ്ടുക്കാര്‍ക്ക് കരസേനയില്‍ അവസരം; ലെഫ്റ്റനന്റ് റാങ്കില്‍ നിയമനം

Synopsis

70 ശതമാനം മാർക്കോടെ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ (10+2 രീതിയിൽ) പാസായിരിക്കണം. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം.

ദില്ലി: കരസേനയിലെ ടെക്നിക്കൽ എൻട്രി സ്കീം-44 ലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുണ്ട്. ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 70 ശതമാനം മാർക്കോടെ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ (10+2 രീതിയിൽ) പാസായിരിക്കണം. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം.

പ്രായപരിധി: 2001 ജൂലായ് 2-നും 2004 ജൂലായ് 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അഞ്ചുവർഷത്തെ പരിശീലനമാണുണ്ടാകുക. നാലുവർഷത്തെ പരിശീലനം കഴിഞ്ഞാൽ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ നിയമിക്കും. www.joinindianarmy.nic.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: സെപ്റ്റംബർ 9.

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല