കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് ഓപ്പണ്‍ വിഭാഗത്തിലേക്ക് സ്ഥിരം ഒഴിവുകള്‍

Web Desk   | Asianet News
Published : Dec 01, 2020, 10:56 AM IST
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് ഓപ്പണ്‍ വിഭാഗത്തിലേക്ക്  സ്ഥിരം ഒഴിവുകള്‍

Synopsis

പ്രായപരിധി 2020 ഡിസംബര്‍ ഏഴിന് 18-35 - 18-45 ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ബാധകം.  

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് ഓപ്പണ്‍ വിഭാഗത്തിലേക്ക്  സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍,  എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ എട്ടിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രായപരിധി 2020 ഡിസംബര്‍ ഏഴിന് 18-35 - 18-45 ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ബാധകം.

വിദ്യാഭ്യാസ യോഗ്യത : 60 ശതമാനം മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ ഡിഗ്രി , 60 ശതമാനം മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് /കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമയും,
പ്രവൃത്തി പരിചയം : നിശ്ചിത യോഗ്യത നേടിയതിനു ശേഷം 4- 7 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം.

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു