
എറണാകുളം: എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ (central semi government institution) കമ്പനി സെക്രട്ടറി (Company Secretary) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ (Open Section) ഒരു സ്ഥിരം ഒഴിവുണ്ട്. ബിരുദത്തോടൊപ്പം അസോസിയേറ്റ് മെമ്പർഷിപ്പ് ഇൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുമാണ് യോഗ്യത (എ. സി എസ്). നിലവിൽ ലിസ്റ്റഡ് കമ്പനിയിൽ കമ്പനി സെക്രട്ടറിയായി പതിവായി ജോലി ചെയ്യുന്നവരായിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് 01.11.2021 ന് നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ നേടിയ ശേഷമുള്ള 16 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. നൂറുകോടി ഷെയർ ക്യാപിറ്റലുള്ള ലിസ്റ്റഡ് കമ്പനിയിൽ ഏഴുവർഷം കമ്പനി സെക്രട്ടറിയായുള്ള പ്രവർത്തിപരിചയം വേണം.സി.എ/ ഐ.സി.ഡബ്ലിയു.എ/ നിയമബിരുദം/ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം/ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ ഉള്ളവർക്ക് മുൻഗണ ലഭിക്കും.
വളം/രാസവസ്തു /പെട്രോകെമിക്കൽ കമ്പനികളിലുള്ള പ്രവർത്തിപരിചയം അഭിലഷണീയം. കരാറടിസ്ഥാനത്തിലോ കൺസൾട്ടൻസിയിലോ ചെയ്തിട്ടുള്ള ജോലി പ്രവൃത്തിപരിചയമായി കണക്കാക്കില്ല. രാജിവെച്ചവർ / സ്വമേധയാ വിരമിച്ചവർ (വോളണ്ടറി റിട്ടയർമെന്റ്) /എഫ്.എ. സി. ടി യിൽ നിന്ന് പിരിച്ചുവിട്ടവർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല. ശബള സ്‌കെയിൽ: 36,600 - 62,000. പ്രായം: 01.11.2021 ന് 52 വയസ്സിന് മുകളിൽ ആകരുത്. പി.ഡബ്ല്യു.ബി.ഡി ചട്ടങ്ങൾ പ്രകാരം പി.ഡബ്ല്യു.ബി.ഡി ഉദ്യോഗാർത്ഥികൾക്ക് ഇളവ് വരുത്തിയ ഉയർന്ന പ്രായപരിധി 56 വയസ്സാണ്. എസ്.സി/ എസ്.ടി/ ഒ.ബി.സി. വിഭാഗങ്ങൾക്ക് വയസ്സിലോ പ്രവർത്തി പരിചയത്തിലോ ഇളവ് ലഭിക്കില്ല.
ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 22ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.