പിജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ

Web Desk   | Asianet News
Published : May 18, 2021, 09:41 AM IST
പിജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ

Synopsis

അവസാനവർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സ്. 

ആലപ്പുഴ :ഐഎച്ച്ആർഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ ആരംഭിക്കുന്ന പിജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് /എംടെക് /എം.സി. എ/ബി എസ് സി/ എം എസ് സി കമ്പ്യൂട്ടർ സയൻസ് /ബി .സി .എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അവസാനവർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സ്. അപേക്ഷ ഫോറം ഐ.എച്ച്.ആർ.ഡി വെബ് സൈറ്റായ www.ihrd.ac.in, കോളജ് വെബ്സൈറ്റായ www.cek.ac.in നിന്നും ഡൗൺലോഡ് ചെയ്യാം.താല്പര്യമുള്ളവർ ജൂൺ 15 ന് മുമ്പായി പ്രിൻസിപ്പൽ കോളേജ് ഓഫ് എഞ്ചിനീയറിങ് കല്ലൂപ്പാറ , പി.ഒ, കല്ലൂപ്പാറ ,തിരുവല്ല 689583 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ:9447402630,8547005034.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പോളിടെക്‌നിക് പ്രവേശനം; അപേക്ഷ ക്ഷണിച്ചു