പി.ജി മെഡിക്കൽ അലോട്ട്മെന്റ്; ഒന്നാം ഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Published : Nov 28, 2025, 05:12 PM IST
Exam

Synopsis

2025-ലെ പി.ജി. മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതികൾ നവംബർ 29ന് വൈകിട്ട് 5 മണിയ്ക്കുള്ളിൽ അറിയിക്കണം. 

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി), സ്വാകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2025 ലെ പി.ജി. മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫലം തടഞ്ഞുവെയ്ക്കപ്പെട്ടിട്ടുള്ളവരുടേയും കേരള സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരം യോഗ്യത നേടാത്ത അപേക്ഷകരുടെയും ഓൺലൈൻ ഓപ്ഷനുകൾ അലോട്‌മെന്റിനായി പരിഗണിച്ചിട്ടില്ല.

താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച പരാതികൾ നാളെ (നവംബർ 29) വൈകിട്ട് 5 മണിയ്ക്കുള്ളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം. വിശദമായ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.

അപേക്ഷകൾ സമർപ്പിക്കാം

തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മീഷണർ പ്രവേശന നടപടികളിൽ ഉൾപ്പെടുത്തിയ സർക്കാർ/ സ്വാശ്രയ ലോ കോളേജുകളിലെ സംയോജിത പഞ്ചവത്സര/ ത്രിവത്സര എൽ.എൽ.ബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുൾപ്പെട്ട അപേക്ഷകർക്ക് നവംബർ 29 രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ അപേക്ഷ അതാത് കോളേജുകളിൽ നേരിട്ട് സമർപ്പിക്കാം.

നിബന്ധനകൾ

  • ഓരോ കോഴ്‌സിലേക്കും അധികമായി (സൂപ്പർ ന്യൂമററി) അനുവദിച്ച സീറ്റുകളുടെ എണ്ണം 2 ആണ്.
  • അപേക്ഷകൻ പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടാകണം.
  • ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപെടുന്ന അപേക്ഷകനാണെന്നു തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് (ട്രാൻസ്‌ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് 2019 പ്രകാരം ഫോറം 5 ലോ ഫോം 6 ലോ ജില്ലാകലക്ടർ/ ജില്ലാ മജിസ്ട്രേറ്റ് നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടർ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്) അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപെട്ട കോളേജിൽ ഹാജരാക്കിയിരിക്കണം.
  • പ്രോസ്‌പെക്ടസ് ക്ലോസ് 19 പ്രകാരമുള്ള രേഖകൾ (അലോട്ട്മെന്റ് മെമ്മോ ഒഴികെ) അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപെട്ട കോളേജിൽ ഹാജരാക്കിയിരിക്കണം.
  • സർക്കാർ/ സർവകലാശാല ഉത്തരവ് പ്രകാരമുള്ള ഫീസ് ബന്ധപെട്ട കോളേജിൽ അടയ്‌ക്കണം.
  • വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം