സംസ്കൃത സർവ്വകലാശാലയിൽ പി.ജി; ജ്യോഗ്രഫിയിലും സൈക്കോളജിയിലും ഒഴിവുകൾ, സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന്

Published : Jul 11, 2025, 10:59 AM IST
Sanskrit University

Synopsis

ജ്യോഗ്രഫി, സൈക്കോളജി വിഭാഗങ്ങളിലെ പി.ജി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ. 

കാലടി: ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ജ്യോഗ്രഫി, സൈക്കോളജി വിഭാഗങ്ങളിലെ പി.ജി പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന് രാവിലെ 11ന് അതത് വകുപ്പുകളിൽ നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. എം.എസ്‍.സി (സൈക്കോളജി), എം.എസ്‍.സി. (ജ്യോഗ്രഫി), എം.എസ്‍.സി (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എം.എസ്‍.സി (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമുകളിലാണ് ഒഴിവുകൾ. എം.എസ്‍.സി (ജ്യോഗ്രഫി) എം.എസ്‍.സി. (സൈക്കോളജി) പ്രോഗ്രാമുകളിൽ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റിലാണ് ഒഴിവുളളത്.

എം.എസ്‍.സി (സൈക്കോളജി ആൻഡ‍് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിൽ എസ്.സി. എസ്.ടി, ഇ/ടി/ബി വിഭാഗങ്ങളിൽ ഒഴിവുളള ഓരോ സീറ്റുകളിലേയ്ക്കുളള എം.എസ്‍.സി (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിൽ ഒഴിവുളള ഒരു എസ്.സി. സീറ്റിലേയ്ക്കുമാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. താല്പര്യമുളള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446389010 (ജ്യോഗ്രഫി വിഭാഗം ), 9447326808 (സൈക്കോളജി വിഭാഗം).

PREV
Read more Articles on
click me!

Recommended Stories

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ; അഡ്മിഷൻ ആരംഭിച്ചു
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20