സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്ഡി പ്രവേശനം; 13 ഒഴിവുകള്‍, അവസാന തീയതി ഫെബ്രുവരി എട്ട്

Published : Feb 05, 2026, 04:27 PM IST
Sanskrit University

Synopsis

അപേക്ഷ ഫീസ് 150 രൂപ. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഒഴിവുള്ള 13 സീറ്റുകളിൽ പിഎച്ച്.ഡി. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം (ഒന്ന്), സംസ്കൃതം വ്യാകരണം (രണ്ട്), സംസ്കൃതം വേദാന്തം (രണ്ട്), സംസ്കൃതം ന്യായം(രണ്ട്), സംസ്കൃതം ജനറൽ(ഒന്ന്), ഹിന്ദി(രണ്ട്), ഹിസ്റ്ററി(രണ്ട്), ഇംഗ്ലീഷ്(ഒന്ന്) വിഭാഗങ്ങളിലായി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലാണ് ഒഴിവുകളുള്ളത്. മുന്‍ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുകയില്ല. 

അപേക്ഷ ഫീസ് 150 രൂപ. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ ഓൺലൈനായി ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

കെ.എസ്.ആര്‍.ടി.സിയില്‍ അവസരം; ആകെ 146 ഒഴിവുകൾ, യോ​ഗ്യത, പ്രായം, വിശ​ദവിവരങ്ങൾ അറിയാം
തൊഴിൽ അധിഷ്ഠിത കോഴ്‌സിന് അപേക്ഷിക്കാം