പോളിടെക്‌നിക് ഡിപ്ലോമ: രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്

By Web TeamFirst Published Sep 14, 2021, 10:04 AM IST
Highlights

ഇപ്പോൾ പുതിയതായി ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ അടുത്തുള്ള ഗവൺമെന്റ്/ ഗവൺമെന്റ് എയ്ഡഡ്, ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക്കിൽ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടണം. 

തിരുവനന്തപുരം: ഗവൺമെന്റ്/ എയ്ഡഡ് ഐ.എച്ച്.ആർ.ഡി/കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്ക് പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് (സെപ്റ്റംബർ 14) പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. ഇപ്പോൾ പുതിയതായി ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ അടുത്തുള്ള ഗവൺമെന്റ്/ ഗവൺമെന്റ് എയ്ഡഡ്, ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക്കിൽ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടണം. നേരത്തെ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. അവർക്ക് ലഭിച്ച ഉയർന്ന ഓപ്ഷനിൽ താത്പര്യമുണ്ടെങ്കിൽ സ്ഥാപനങ്ങളിൽ പോയി പ്രവേശനം നേടണം. അല്ലെങ്കിൽ മൂന്നാമത്തെ അലോട്ട്‌മെന്റിനായി കാത്തിരിക്കണം.

ഇതുവരെ 3805 പേർ പ്രവേശനം നേടുകയും 6456 പേർ ഉയർന്ന ഓപ്ഷനുവേണ്ടി രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും 17ന് വൈകിട്ട് നാല് മണിവരെ സാധിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുന:ക്രമീകരണം നടത്താം.
 

click me!