പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ്; മുന്‍ സേനാം​ഗങ്ങളുടെ ആശ്രിതർക്കും വിധവകൾക്കും

By Web TeamFirst Published Feb 11, 2021, 3:59 PM IST
Highlights

2020-21ല്‍ അംഗീകൃത കോഴ്‌സിന്റെ ആദ്യവര്‍ഷത്തില്‍ പ്രവേശനം നേടിയിരിക്കണം. കോഴ്‌സിനനുസരിച്ച് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/ഡിപ്ലോമ/ ബിരുദം ആകാം. 

ദില്ലി: സായുധ സേനകള്‍, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്ന് വിരമിച്ചവരുടെ ആശ്രിതര്‍ക്കും വിധവകള്‍ക്കും ഉന്നത പ്രൊഫഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകളിലെ പഠനത്തിനു നല്‍കുന്ന പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. 'പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് സ്‌കീം' (പി.എം.എസ്.എസ്.) പ്രകാരം 2750 വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാസം 2500 രൂപ (ആണ്‍കുട്ടിക്ക്)/3000 രൂപ (പെണ്‍കുട്ടിക്ക്) കോഴ്‌സ് ദൈര്‍ഘ്യം അനുസരിച്ച് ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ ലഭിക്കാം.

2020-21ല്‍ അംഗീകൃത കോഴ്‌സിന്റെ ആദ്യവര്‍ഷത്തില്‍ പ്രവേശനം നേടിയിരിക്കണം. കോഴ്‌സിനനുസരിച്ച് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/ഡിപ്ലോമ/ ബിരുദം ആകാം. എം.ബി.എ./എം.സി.എ. ഒഴികെയുള്ള മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ പദ്ധതിയുടെ പരിധിയില്‍ വരില്ല. അര്‍ഹതയുള്ള കോഴ്‌സുകളുടെ വിശദമായ പട്ടിക https://ksb.gov.in ലെ 'പി.എം.എസ്.എസ്.' ലിങ്കില്‍ ലഭിക്കും.

അപേക്ഷകര്‍ക്ക് യോഗ്യതാ കോഴ്‌സ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. അപേക്ഷ https://ksb.gov.in ലെ പദ്ധതി ലിങ്കുവഴി ഫെബ്രുവരി 28 വരെ നല്‍കാം. ജീവനക്കാരെ മുന്‍ഗണന നിശ്ചയിച്ച് ആറു വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ സൈറ്റില്‍.

click me!