ഇംഹാൻസിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം; മെയ്‌ 10 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ

Web Desk   | Asianet News
Published : May 04, 2021, 03:17 PM IST
ഇംഹാൻസിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം; മെയ്‌ 10 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ

Synopsis

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം മെയ്‌ 10 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. 

കോഴിക്കോട്:  ഇംഹാൻസ് സാമൂഹ്യ വകുപ്പുമായി ചേർന്ന് നടത്തുന്ന പ്രോജക്ടിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ രണ്ട് വർഷത്തെ മുഴുവൻ സമയ എം.ഫിൽ ഡിഗ്രിയുള്ളവർക്കും അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം മെയ്‌ 10 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. ഇമെയിൽ - seemapradeep@gmail.com. കൂടുതൽ വിവരങ്ങൾക്ക് www.imhans.ac.in എന്ന വെബ്സൈറ്റ് പരിശോധിക്കുക.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു