41 തസ്തികകളിലേക്കുള്ള പി.എസ്.സി അപേക്ഷ സെപ്റ്റംബർ 8 വരെ; വേ​ഗം അപേക്ഷിച്ചോളൂ...!

Web Desk   | Asianet News
Published : Aug 24, 2021, 10:01 AM IST
41 തസ്തികകളിലേക്കുള്ള പി.എസ്.സി അപേക്ഷ സെപ്റ്റംബർ 8 വരെ; വേ​ഗം അപേക്ഷിച്ചോളൂ...!

Synopsis

 വിവിധ വകുപ്പുകളിൽ ഒഴിവുള്ള 41 തസ്തികകളിലേക്ക് പി.എസ്.സി വഴി നടത്തുന്ന നിയമനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 8.

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ഒഴിവുള്ള 41 തസ്തികകളിലേക്ക് പി.എസ്.സി വഴി നടത്തുന്ന നിയമനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 8. വിവിധ തസ്തികകളുടെ വിവരങ്ങൾ താഴെ നൽകുന്നു.

ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് III, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഡ്രാഫ്റ്റ്മാൻ ഗ്രേഡ് I കേരള തുറമുഖ വകുപ്പ്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II/ഓവർസിയർ ഗ്രേഡ് II (ഇലക്ട്രിക്കൽ)ഹാർബർ ആൻഡ് എൻജിനിയറിങ് വകുപ്പ്, ഫിഷറീസ് അസിസ്റ്റന്റ് ഫിഷറീസ് വകുപ്പ്, പൊലീസ് കോൺസ്റ്റബിൽ (ടെലികമ്യുണിക്കേഷൻ)പൊലീസ് ബോട്ട്ലാസ്കർ സംസ്ഥാന ജലഗതാഗത വകുപ്പ്, ടെക്നീഷ്യൻ ഗ്രേഡ് കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്,

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
ആയുർവേദ തെറാപ്പിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ്, എൽ.ഡി. ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടർക്ക് മാത്രം)എൻ.സി.സി./സൈനികക്ഷേമം, ഇലക്ട്രീഷ്യൻ മൃഗസംരക്ഷണം, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് വിനോദസഞ്ചാരം, ലൈൻമാൻപൊതുമരാമത്ത്, ബൈൻഡർ ഗ്രേഡ് IIവിവിധം, സെക്യുരിറ്റി ഗാർഡ്ആരോഗ്യവകുപ്പ്, ലൈൻമാൻ ഗ്രേഡ് I റവന്യൂ, അസിസ്റ്റന്റ് ഗ്രേഡ് II
കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് ആൻഡ് മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്,

ഒഴിവുകളുടെ എണ്ണം: 36. ഈ തസ്തികയുടെ മൂന്ന് ഒഴിവുകൾ ഭിന്നശേഷിയുള്ളവർക്കായി (ചലനവൈകല്യമുള്ളവർ)/സെറിബ്രൽ പാൾസി ബാധിച്ചവർ, ശ്രവണവൈകല്യമുള്ളവർ,കാഴ്ചക്കുറവുള്ളവർ) സംവരണം ചെയ്തിരിക്കുന്നു. ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്)
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം: രണ്ട്, കൊല്ലം: രണ്ട്, മലപ്പുറം: അഞ്ച്, വയനാട്: ഒന്ന്, കാസർകോട്: രണ്ട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ കണക്കാക്കപ്പെട്ടിട്ടില്ല.
ഹൈസ്കൂൾ ടീച്ചർ (മലയാളം).

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം: ഒൻപത്, എറണാകുളം: ഒന്ന്, പാലക്കാട്: നാല്, കോട്ടയം: ഒന്ന്, കണ്ണൂർ: ആറ്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് കണക്കാക്കിയിട്ടില്ല.കൂടുതൽ വിവരങ്ങൾക്ക്: http://keralapsc.gov.in സന്ദർശിക്കുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു