51 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‍സി

By Web TeamFirst Published Oct 20, 2020, 4:28 PM IST
Highlights

തൃശൂർ ജില്ലയിൽ തസ്തികമാറ്റം വഴി എച്ച്എസ്എ ഹിന്ദി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ നേരിട്ടുള്ള നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്ന് ഒഴിവു നികത്തും.

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. മത്സ്യഫെഡിലെ 12 തസ്തികകൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, അസി. പ്രഫസർ ഇൻ സർജിക്കൽ ഓങ്കോളജി, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വനിതാ ശിശുവികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർ (സ്ത്രീകൾ), മരാമത്ത്/ ജലസേചന വകുപ്പിൽ ഓവർസീയർ/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ), ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ വുമൺ (ട്രെയിനി), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ–മാത്തമാറ്റിക്സ്–പട്ടികവർഗം), ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി–വർഗം), പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ–പട്ടികവർഗം), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (എൽസി/ എഐ) തുടങ്ങി  51 തസ്തികകളിലേക്കാണു വിജ്ഞാപനം.

തൃശൂർ ജില്ലയിൽ തസ്തികമാറ്റം വഴി എച്ച്എസ്എ ഹിന്ദി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ നേരിട്ടുള്ള നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്ന് ഒഴിവു നികത്തും. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ ഒഴിവുകൾ പ്ലാന്റേഷൻ കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളിൽ നിന്നു സമ്മതപത്രം വാങ്ങി നികത്തും.

click me!