പി എസ് സി മുഖ്യ പരീക്ഷ തീയതികളിൽ മാറ്റം; പുതുക്കിയ തീയതികള്‍ ഇവയാണ്...

Published : Oct 27, 2021, 01:29 PM IST
പി എസ് സി മുഖ്യ പരീക്ഷ തീയതികളിൽ മാറ്റം; പുതുക്കിയ തീയതികള്‍ ഇവയാണ്...

Synopsis

 പത്താം ക്ലാസ് വരെ യോ​ഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷകൾക്കായി 07-09-2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷ തീയതികളിൽ മാറ്റം വരുത്തിയിരിക്കുന്നു

തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോ​ഗ്യതയുളള തസ്തികകളുടെ (PSC main examination) മുഖ്യപരീക്ഷകൾക്കായി 07-09-2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷ തീയതികളിൽ (exam postponed) മാറ്റം വരുത്തിയിരിക്കുന്നു. പുതുക്കിയ തീയതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെയിൽസ് മാൻ (സപ്ലൈ കോ), ഫീൽഡ് വർക്കർ  (ഹെൽത്ത് സർവ്വീസ്), ഐ സി ഡി എസ് സൂപ്പർവൈസർ (വുമൺ ആന്റ് ചൈൽഡ് ഡെവലപ്മെന്റ്) വി ഇ ഒ (എസ് ആർ ഫോർ എസ് സി / എസ് ടി) റൂറൽ ഡെവലപ്മെന്റ്, ബൈൻഡർ (​ഗവൺമെന്റ് സെക്രട്ടറിയേറ്റ്, കെപിഎസ്‍സി, ക്ലർക്ക് ടൈപ്പിസ്റ്റ്  (വി) ആന്റ് വേരിയസ് അദർ ടൈപ്പിസ്റ്റ് പോസ്റ്റ്സ് എന്നീ പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയിട്ടുളളത്. ഡിസംബർ മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

അസിസ്റ്റന്റ് സെയിൽസ് മാൻ പരീക്ഷ ഡിസംബർ 12 ന് ആരംഭിക്കും. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.  പരീക്ഷാർത്ഥികൾ‌ കലണ്ടർ പരിശോധിച്ച് മാറ്റം വരുത്തിയിരിക്കുന്ന തീയതികൾ ശ്രദ്ധിക്കേണ്ടതാണ്. പി എസ് സിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് തീയതി മാറ്റത്തെ കുറിച്ച് അറിയിപ്പുള്ളത്. 

 
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു