36 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം: അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 9

Web Desk   | Asianet News
Published : Aug 12, 2020, 03:36 PM ISTUpdated : Aug 12, 2020, 03:37 PM IST
36 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം: അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 9

Synopsis

വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്ത പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.  

തിരുവനന്തപുരം: കേരള പി.എസ്.സി. 36 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ അധ്യാപകര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകര്‍, ആസൂത്രണ ബോര്‍ഡില്‍ അഗ്രോണമിസ്റ്റ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, സയന്റിഫിക് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ ഒഴിവുണ്ട്. 

സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് II/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് II തസ്തികയില്‍ 70 ഒഴിവുണ്ട്.മറ്റു തസ്തികകളും ഒഴിവുകളും അറിയാന്‍ പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്ത പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 9. 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍