മൂന്ന് തസ്തികകളിൽ പിഎസ് സി വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 4

Web Desk   | Asianet News
Published : Oct 09, 2020, 03:24 PM IST
മൂന്ന് തസ്തികകളിൽ പിഎസ് സി വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 4

Synopsis

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.keralapsc.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 4.  

തിരുവനന്തപുരം: മൂന്ന് തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 41 സിവിൽ എൻജിനീയർ, 26 ഓവർസിയർ എന്നീ തസ്തികകളിലേയ്ക്കാണ് വിജ്ഞാപനം.

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)- 41 യോഗ്യതകൾ: സിവിൽ എൻജിനീയറിങ്ങിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ്. പ്രായം: 18-36. ഉദ്യോഗാർഥികൾ 01.01.2002-നും 02.01.1984-നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). എസ്.സി./എസ്.ടി., മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)-പ്രതീക്ഷിത ഒഴിവുകൾ, നിയമനരീതി: ലോക്കൽ സെൽഫ് ഗവൺമെന്റ് എൻജിനീയറിങ് സബോർഡിനേറ്റ് സർവീസിലെ ഉദ്യോഗസ്ഥരിൽനിന്ന് 10% ക്വാട്ടയിലേക്ക് നേരിട്ടുള്ള നിയമനം.

ഓവർസിയർ ഗ്രേഡ് I/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I- 26
യോഗ്യതകൾ: സിവിൽ എൻജിനീയറിങ്ങിലുള്ള ഡിപ്ലോമ ഉണ്ടായിരിക്കണം. അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത. പ്രായം: 18-36. ഉദ്യോഗാർഥികൾ 01.01.2002-നും 02.01.1984-നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടുതീയതികളും ഉൾപ്പെടെ). എസ്.സി./എസ്.ടി., മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.keralapsc.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 4.
 

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു