ശമ്പളം 2.25 ലക്ഷം രൂപ, റിസർവ് ബാങ്ക് ഡെപ്യൂട്ടി ​ഗവർണർ അപേക്ഷ ക്ഷണിച്ചു

Published : Nov 05, 2024, 10:16 AM ISTUpdated : Nov 05, 2024, 10:19 AM IST
ശമ്പളം 2.25 ലക്ഷം രൂപ, റിസർവ് ബാങ്ക് ഡെപ്യൂട്ടി ​ഗവർണർ അപേക്ഷ ക്ഷണിച്ചു

Synopsis

നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ആര്‍ബിഐക്കുണ്ടാകുക. ഇതില്‍ രണ്ട് പേര്‍ ആര്‍ബിഐയില്‍ നിന്നുതന്നെ സ്ഥാനക്കയറ്റം നേടി വരുന്നവരാണ്.

ദില്ലി: ഡെപ്യൂട്ടി ​ഗവർണർ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് റിസർവ് ബാങ്ക്. നിലവിലെ ഡെപ്യൂട്ടി ​ഗവർണർ മൈക്കിൾ പാത്ര സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനുവരിയിലാണ് നിലവിലെ ​ഗവർണറുടെ കാലാവധി അവസാനിക്കുക. മൂന്ന് വർഷത്തേക്കാണ് ​ഗവർണറുടെ നിയമനം. പുനർനിയമനത്തിന് അർഹതയുണ്ടാകും.

മാനദണ്ഡപ്രകാരമുള്ള മേഖലകളിൽ 25 വർഷത്തെ സേവന പരിചയമാണ് പ്രധാന യോ​ഗ്യത. 2.25 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. പ്രായപരിധി-60 വയസ്സ്. ഈ മാസം 30നകം അപേക്ഷിക്കണമെന്നും ആർബിഐ അറിയിച്ചു. നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ആര്‍ബിഐക്കുണ്ടാകുക. ഇതില്‍ രണ്ട് പേര്‍ ആര്‍ബിഐയില്‍ നിന്നുതന്നെ സ്ഥാനക്കയറ്റം നേടി വരുന്നവരാണ്. സാമ്പത്തിക വിദഗ്ധരെയോ ബാങ്കര്‍മാരെയോ മറ്റ് രണ്ട് ഒഴിവിലേക്ക് പരിഗണിക്കും. വെബ്സൈറ്റ്-rbi.org.in

Asianet News Live

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം