ഹയർസെക്കൻഡറി തുല്യതാ കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു

Published : May 14, 2026, 09:50 AM IST
graduation

Synopsis

കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്.

ആലപ്പുഴ: സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സിന്റെ പതിനൊന്നാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഔപചാരികമായ 10-ാം ക്ലാസ്സ് പാസ്സായവര്‍, സാക്ഷരതാ മിഷന്റെ 10-ാം ക്ലാസ്സ് തുല്യത പാസ്സായവര്‍, പ്രീഡിഗ്രി/പ്ലസ് ടു തോറ്റവര്‍ എന്നിവര്‍ക്ക് ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. പാസ്സാകുന്നവര്‍ക്ക് ഉപരിപഠനം, പി.എസ്.സി. നിയമനം, പ്രമോഷന്‍ എന്നിവക്ക് അര്‍ഹത ഉണ്ടായിരിക്കും.

കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്. ഫോണ്‍ നമ്പര്‍: 9847431754

PREV
Read more Articles on
click me!

Recommended Stories

എസ്എസ്എൽസി പരീക്ഷാഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം
നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, ചോദ്യപേപ്പർ കിട്ടിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളെ ചോദ്യം ചെയ്തേക്കും