വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് വി​ദ്യാർത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രം: യെദിയൂരപ്പ

Web Desk   | Asianet News
Published : Oct 10, 2020, 04:13 PM IST
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് വി​ദ്യാർത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രം: യെദിയൂരപ്പ

Synopsis

സംസ്ഥാനത്തെ 10 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സിഇഒമാർ, പൊലീസ് സൂപ്രണ്ടുമാർ, ജില്ലാ ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ, എന്നിവരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിം​ഗ് നടത്തിയിരുന്നു.


കർണാടക: സംസ്ഥാനത്തെ കോളേജുകളും സ്കൂളുകളും തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രമേ നടപ്പിലാക്കാവൂ എന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിന് ധൃതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച ഉന്നതതല യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെദിയൂരപ്പ. സ്കൂളുകളും കോളേജുകളും തുറക്കുന്നതിനെക്കുറിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ല. ആദ്യം സ്ഥിതി​ഗതികൾ വിലയിരുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ മാതാപിതാക്കളുടെ അനുവാദം കൂടി ആവശ്യമാണ്. തുടർന്ന് മാത്രമേ തീരുമാനമെടുക്കൂ. യെദിയൂരപ്പ് പറഞ്ഞു. 

സംസ്ഥാനത്തെ 10 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സിഇഒമാർ, പൊലീസ് സൂപ്രണ്ടുമാർ, ജില്ലാ ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ, എന്നിവരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിം​ഗ് നടത്തിയിരുന്നു. 1.4 ശതമാനമാണ് കർണാടകയിലെ കൊവിഡ് മരണ നിരക്ക്. രോ​ഗബാധിതരായവരുടെ സമ്പർക്കം അന്വേഷിച്ചറിയുക, കൃത്യമായ പരിശോധനയും ചികിത്സയും നൽകുക എന്നീ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ കൊവിഡിനെതിരെ പോരാടാൻ മുഖ്യമന്ത്രി ഉദ്യോ​ഗസ്ഥരോട് നിർദ്ദേശിച്ചു. 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!